
കൊളംബോ: അർധരാത്രിയിലും പതിനായിരങ്ങൾ തെരുവിലിറങ്ങിയതോടെ ശ്രീലങ്കയിൽ പ്രതിഷേധം ശക്തമായി. ജനക്കൂട്ടം എംപിമാരുടെയും മന്ത്രിമാരുടെയും സ്ഥാപനങ്ങൾ വളഞ്ഞു. മുൻമന്ത്രി റോഷൻ രണസിംഗയുടെ വീട് ജനം അടിച്ചുതകർത്തു. മറ്റൊരു മുൻമന്ത്രി ജെമിനി ലകൂഗെയുടെ വീട്ടുവളപ്പിൽ തീയിട്ടു. അർധരാത്രിയിൽ പലയിടത്തും പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.
അതിനിടെ പ്രതിപക്ഷത്തെ ഉൾപ്പെടുത്തി സംയുക്ത ഇടക്കാല സർക്കാരിനുള്ള പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ നീക്കങ്ങൾ പാളുന്നു. ക്ഷണം മുഖ്യപ്രതിപക്ഷ പാർട്ടികൾ തള്ളി. പ്രസിഡന്റ് രാജിവയ്ക്കാതെ ചർച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വ്യക്താക്കി. ഇന്നലെ പത്തു മണിയോടെയാണ് സർക്കാരുണ്ടാക്കാൻ പ്രതിപക്ഷത്തെ പ്രസിഡന്റ് ക്ഷണിച്ചത്.
എന്നാൽ ഉച്ചയോടെ യുണൈറ്റഡ് പീപ്പിൾസ് പവർ എന്ന പ്രതിപക്ഷ മുന്നണി നിർദേശം തള്ളുകയായിരുന്നു. ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് സജിത് പ്രേമദാസ വ്യക്തമാക്കിയതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]