
ദുബായ്: എക്സ്പോ സമയത്ത് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത് മൂന്നരക്കോടിയിലേറെ യാത്രക്കാർ. എക്സ്പോ യാത്രികരുടെ 67 ശതമാനം വരുമിത്.
ലോകമേള ആരംഭിച്ച ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള കണക്കാണിത്. ദുബായ് മെട്രോ, ബസ്, ടാക്സി, പ്രത്യേക സർവീസുകൾ തുടങ്ങിയ സേവനങ്ങൾ വഴിയാണ് ഇത്രയധികം പേർ യാത്ര ചെയ്തത്.
ആർ.ടി.എയുടെ മെട്രോ, പബ്ലിക് ബസ്, ടാക്സി, ഇ-ഹെയ്ൽ റൈഡ് എന്നിവ മാത്രം ഉപയോഗിച്ചത് 26.3 ദശലക്ഷം ആളുകളാണ്. എക്സ്പോ സന്ദർശകരിൽ 37 ശതമാനവും ഉപയോഗിച്ചത് ഈ സൗകര്യങ്ങളാണ്.
ദുബായ് മെട്രോ വഴി 8.203 ദശലക്ഷം പേർ യാത്ര ചെയ്തു. ഈ കാലയളവിൽ മെട്രോ പിന്നിട്ടത് 5.717 ദശലക്ഷം കിലോമീറ്ററാണ്.
എക്സ്പോ റൈഡർ എന്ന പേരിൽ ഇറക്കിയ സൗജന്യ ബസ് സർവീസ് വഴി 15.525 ദശലക്ഷം യാത്രക്കാരും സഞ്ചരിച്ചു. എല്ലാ എമിറേറ്റിൽ നിന്നും സർവീസ് ഉണ്ടായിരുന്നു.
188 ബസുകളാണ് ഇതിനായി ഏർപ്പെടുത്തിയത്. പാർക്കിംഗ് സ്ഥലത്തുനിന്ന് എക്സ്പോ ഗേറ്റുകളിലേക്കും ഈ ബസുകൾ സർവീസ് നടത്തി.
ടാക്സി, ഇ-ഹെയ്ൽ സർവീസ് എന്നിവ വഴി 2.584 ദശലക്ഷം പേരാണ് സഞ്ചരിച്ചത്. ദിവസവും ശരാശരി 4666 ടാക്സികൾ സർവീസ് നടത്തി.
എക്സ്പോ സൈറ്റുകളുടെ വിവിധ ഭാഗങ്ങളിലായി 29,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. The post എക്സ്പോ വേളയിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചത് മൂന്നരക്കോടി പേർ appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]