
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽനിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയത് അപചയമെന്ന് പാർട്ടി കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജൻ. കോൺഗ്രസിന് ബിജെപിയുടെ പ്രേതം ബാധിച്ചു. കെ വി തോമസും ശശി തരൂരും സെമിനാറുകൾക്ക് വരണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. പോളിറ്റ് ബ്യൂറോ(പിബി)യിലെത്താൻ തനിക്ക് യോഗ്യതയില്ലെന്നും പാർട്ടി ഇപ്പോൾ നൽകിയിരിക്കുന്ന ചുമതലതന്നെ വഹിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]