
ന്യൂഡൽഹി: നഴ്സിംഗ് വിദ്യാർഥികൾക്കുള്ള പുസ്തകത്തിൽ സ്ത്രീധനത്തിന്റെ ഗുണങ്ങൾ. ടി കെ ഇന്ദ്രാണി പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ നഴ്സിംഗ് കൗൺസിൽ രംഗത്തുവന്നു. നഴ്സിംഗ് വിദ്യാർഥികൾ പഠനസാമഗ്രിയായി ഉപയോഗിക്കുന്ന പുസ്തകത്തിലാണ് അങ്ങേയറ്റം സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉള്ളത്. സ്ത്രീധന സമ്പ്രദായത്തിന്റെ നേട്ടങ്ങളും ഗുണങ്ങളും എന്ന പാഠഭാഗം രണ്ടു ദിവസം മുൻപുതന്നെ സമൂഹമാധ്യമങങളിൽ ചർച്ചയായിരുന്നു.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ സിലബസ് പ്രകാരമുള്ള പുസ്തകമെന്നാണ് ചട്ടയിൽ പറയുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന നിയമത്തിന് വിരുദ്ധമായ ഉള്ളടക്കത്തെ അപലചിച്ചാണ് പുസ്തകത്തെ തള്ളി നഴ്സിംഗ് കൗൺസിൽ രംഗത്തെത്തിയത്. കൗൺസിലിന്റെ വെബ്സൈറ്റിലുള്ള സിലിബസ് മാത്രം പിന്തുടർന്നാൽ മതിയെന്നും ഒരു പുസ്തകത്തെയും ശുപാർശ ചെയ്യുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ നഴ്സിംഗ് കൗൺസിൽ അറിയിച്ചു. സ്ത്രീധനത്തിലൂടെ വിരൂപകളായ പെൺകുട്ടികളുടെ കല്യാണം നടത്താമെന്ന് പുസ്തകത്തിൽ പരാമർശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]