
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിനായി പ്രതി പൾസർ സുനി സുപ്രീംകോടതിയെ സമീപിച്ചു. സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികൾ പൂർത്തിയാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ താനൊഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നിരവധി സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടിവരും. അതിനാൽ നടപടികൾ അനന്തമായി നീളാനുള്ള സാധ്യതയാണ് കാണുന്നത്.
സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികൾ പൂർത്തിയാകാനുള്ള സാധ്യത കാണുന്നില്ലെന്നും ജാമ്യാപേക്ഷയിൽ സുനിൽ കുമാർ പറയുന്നു. അനധികൃതമായാണ് ഇപ്പോൾ തന്നെ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്ന ആക്ഷേപമാണ് ഈ ഘട്ടത്തിൽ പൾസർ സുനി ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]