
യുഎസിലെ ഹിന്ദു സമൂഹത്തിന് ഇത് അഭിമാന നിമിഷം. അമേരിക്കയിൽ ഗണപതി ക്ഷേത്രത്തിന് മുമ്പിലുള്ള പാതയ്ക്ക് ‘ഗണേഷ് ടെമ്പിൾ സ്ട്രീറ്റ്’ എന്ന് പേരുനൽകിയിരിക്കുകയാണ് അധികൃതർ. ന്യൂയോർക്കിലെ തന്നെ പ്രശസ്തമായ ഗണപതി ക്ഷേത്രമാണിത്.
1977-ൽ ശ്രീ മഹാവല്ലഭ ഗണപതി ദേവസ്ഥാനം എന്ന പേരിൽ സ്ഥാപിതമായ ക്ഷേത്രമാണിത്. വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ആദ്യത്തേതുമായ ഹിന്ദു ക്ഷേത്രമായി ഇതിനെ കണക്കാക്കുന്നു. ക്വീൻസ് കൗണ്ടിയിലെ ഫ്ളഷിംഗിലാണ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിന് പുറത്തുള്ള തെരുവ് അമേരിക്കയിലെ മത സ്വാതന്ത്ര്യത്തിന്റെയും അടിമത്ത വിരുദ്ധ പ്രസ്ഥാനങ്ങളുടെയും തുടക്കക്കാരനായ ജോൺ ബൗണിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ശനിയാഴ്ച നടന്ന ചടങ്ങിൽ ഗണേശ ക്ഷേത്രത്തിനോടുള്ള ബഹുമാനാർത്ഥം ജോൺ ബൗൺ തെരുവിന് ‘ഗണേഷ് ടെമ്പിൾ സ്ട്രീറ്റ്’ എന്ന് പേര് നൽകിയിരിക്കുകയാണ്.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ രൺധീർ ജയ്സ്വാൾ, ക്വീൻസ് പ്രസിഡന്റ് ഡൊനോവൻ റിച്ചാർഡ്സ്, ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസിന്റെ ഓഫീസ് അംഗങ്ങൾ, ട്രേഡ് ഡെപ്യൂട്ടി കമ്മീഷണർ, ഇന്ത്യൻ-അമേരിക്കൻ കമ്യൂണിറ്റിയിലെ പ്രതിനിധികൾ തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു പേരുമാറ്റൽ ചടങ്ങ് നടന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ജോൺ ബൗൺ തെരുവിന്റെ പേരുമാറ്റാൻ അംഗീകാരം ലഭിച്ചത്. ന്യൂയോർക്ക് സിറ്റി കൗൺസിലിന് കീഴിലുള്ള പീറ്റർ കൂ അദ്ധ്യക്ഷനായ കമ്മിറ്റി ‘ഗണേഷ് ടെമ്പിൾ സ്ട്രീറ്റ്’ എന്ന് പുനർനാമകരണം ചെയ്യാൻ അനുമതി നൽകി. തുടർന്നാണ് ക്വീൻസ് കൗണ്ടിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]