
കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അതിജീവിത, നടൻ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേരള ബാർ കൗൺസിലിന് വീണ്ടും പരാതി നൽകി. കൗൺസിലിന്റെ ചട്ടപ്രകാരം 2500 രൂപ ഫീസുമടച്ചാണ് തിങ്കളാഴ്ച പരാതി നൽകിയത്.
അഭിഭാഷകരായ ബി രാമൻപിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെ മാർച്ചിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചട്ടപ്രകാരം പരാതി നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വീണ്ടും പരാതി നൽകിയത്. അഭിഭാഷകർ നടി കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നുവെന്നും പരാതിയിൽ പറഞ്ഞു.
അഭിഭാഷകവൃത്തിക്ക് നിരക്കാത്ത പ്രവർത്തികൾ ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അഭിഭാഷകരോട് വിശദീകരണം ചോദിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ പറഞ്ഞു. ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടശേഷം കൗൺസിൽ ചർച്ച ചെയ്യും. പിന്നീട് അച്ചടക്ക സമിതിയുടെ പരിഗണനയ്ക്ക് വിടുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]