
കൊച്ചി > നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെ പ്രതിചേർത്തു. തെളിവ് നശിപ്പിക്കൽ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലും ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലും ദിലീപിന്റെ ഫോൺ വിവരങ്ങൾ സായ് ശങ്കർ നശിപ്പിച്ചതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ പകർപ്പ് ദിലീപിനെ അറിയിക്കാതെ ഇയാൾ സൂക്ഷിച്ചു. ഈ വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. ഏഴാംപ്രതിയാണ് സായ് ശങ്കർ.
ക്രൈംബ്രാഞ്ച് അന്വേഷകസംഘം ആലുവ മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നതായും ഇതുസംബന്ധിച്ച് ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് അഭിഭാഷകനോട് പറഞ്ഞ സംഭാഷണം അന്വേഷകസംഘത്തിന് ലഭിച്ചതായും റിപ്പോർട്ടിലുണ്ടെന്നറിയുന്നു.
കേസിൽ ഇതുവരെ കണ്ടെത്തിയ മുഴുവൻ തെളിവുകളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ദിലീപിന്റെ അഭിഭാഷകരുടെ പങ്ക് അടക്കം വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകരെ പ്രതി ചേർത്തിട്ടില്ലെങ്കിലും അവർ ഏത് രീതിയിലാണ് തെളിവ് നശിപ്പിക്കലിൽ പങ്കാളിയായതെന്ന് റിപ്പോർട്ടിലുണ്ട്. കേസ് സിബിഐക്ക് കൈമാറുന്ന സാഹചര്യമുണ്ടായാൽ കേസിലെ പൂർണ വിവരങ്ങൾ കോടതി മുമ്പാകെ എത്തുക എന്ന ലക്ഷ്യമാണ് ക്രൈം ബ്രാഞ്ചിനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]