
വ്യത്യസ്തരായ ഒൻപത് സ്ത്രീകളുമായുള്ള വിവാദ വിവാഹങ്ങളുടെ പേരിൽ വൈറലായ ബ്രസീലിൽനിന്നുള്ള പുരുഷ മോഡൽ ഇപ്പോൾ ഒരു ഭാര്യയിൽനിന്ന് വിവാഹമോചനം നേരിടുന്നു. ‘എക ഭാര്യയെന്ന സങ്കൽപ്പത്തിനെതിരായ പ്രതിഷേധത്തിനും’ ‘സ്വതന്ത്രസ്നേഹം ആഘോഷിക്കാനും’ ഒൻപത് ഭാര്യമാരെ ഒന്നിച്ച് വിവാഹം കഴിച്ച് ആർതർ ഒ ഉർസോ കഴിഞ്ഞവർഷം വാർത്ത സൃഷ്ടിച്ചിരുന്നു. ആർതറും ആദ്യ ഭാര്യ ലുയാന കസാക്കിയും ലൈംഗിക പങ്കാളികളായിരുന്നു.
അതിനാൽ സാവോ പോളോയിലെ കത്തോലിക്ക പള്ളിയിൽവച്ച് അവരുടെ വിവാഹം ഔദ്യോഗികമാക്കാൻ ഇരുവരും തീരുമാനിച്ചു. ഭാര്യമാരിലൊരാളായ അഗതയിൽനിന്നാണ് ഇപ്പോൾ വിവാഹമോചനം നേരിടുന്നത്. ഒരിക്കൽ കരുതിയതുപോലെ ബഹുഭാര്യാത്വം അത്ര ആകർഷകമയ ഒന്നല്ലെന്നതാണ് അഗതയെ വിവാഹ മോചനത്തിന് പ്രേരിപ്പിച്ചത്. ‘എന്നെ അവൾക്കുമാത്രമായി വേണം’ എന്ന് ആർതർ ജാം പ്രസിനോട് പറഞ്ഞു.
‘അതെനിക്ക് മനസിലായില്ല. നമ്മൾ പങ്കുവച്ചേ മതിയാകൂ. വേർപിരിയുന്നതിൽ ഞാൻ വളരെ ദുഃഖിതനായിരുന്നു. അവളുടെ ഒഴിവുകഴിവ് അതിലുംകൂടുതൽ എന്നെ ആശ്ചര്യപ്പെടുത്തി. ഒരു പങ്കാളി മാത്രമുള്ള ഭർത്താവുമായുള്ള ബന്ധം അവൾക്ക് നഷ്ടപ്പെട്ടിരുന്നുതായി അവൾ പറഞ്ഞു. എന്റെ മറ്റ് ഭാര്യമാർക്ക് അവളുടെ നിലപാട് തെറ്റാണെന്ന് ചിന്തിച്ചു. സാഹസികതയ്ക്കായാണ് അവൾ വിവാഹം കഴിച്ചത്. യാഥാർഥ അനുഭവത്തിനായല്ല’.- ആർതർ പറഞ്ഞു.
വേർപിരിഞ്ഞതിന് പിന്നാലെയാണ് ഭാര്യയിൽനിന്ന് ഇപ്പോൾ വിവാഹമോചന നടപടികൾ നേരിടുന്നത്. അതുകൊണ്ട് വിവാഹം കഴിക്കുന്നത് നിർത്താനൊന്നും ആർതർ തയ്യാറല്ല. ഭാര്യമാരുടെ എണ്ണം പത്താക്കാൻ രണ്ടു സ്ത്രീകളെക്കൂടി കല്യാണം കഴിക്കാൻ സാധിക്കുമെന്ന് ഇയാൾ പ്രതീക്ഷിക്കുന്നു. ‘എനിക്ക് ഒരു സ്വപ്നമുണ്ട്. എപ്പോഴും പത്ത് ഭാര്യമാർ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് ഒരു മകൾ മാത്രമേയുള്ളൂ. എന്നാൽ എല്ലാ ഭാര്യമാരിലും എനിക്ക് കുട്ടി വേണം.’- ആർതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]