
ലഖ്നൗ: ക്ലര്‍ക്കിനെ മര്‍ദിച്ച് കൊന്ന മജിസ്ട്രേറ്റിന് സസ്പെന്ഷന്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റായ ഗ്യാനേന്ദ്ര സിംഗിനെ സസ്പെന്‍ഡ് ചെയ്തത്. പ്രതാപ്ഗഡില്‍ നടന്ന ഒരു ഏറ്റുമുട്ടലാണ് സംഭവങ്ങളുടെ തുടക്കം. തെഹ്സില്‍ ക്ലര്‍ക്കായ 57 വയസുകാരനെ സുഹൃത്തുക്കളായ നാലുപേരുമായി ചേര്‍ന്ന് ഗ്യാനേന്ദ്ര സിംഗ് അതിക്രൂരമായി മര്‍ദിച്ചു.
മര്‍ദനത്തില്‍ ശ്വാസകോശത്തിന് പരിക്കേറ്റ ക്ലര്‍ക്ക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയുണ്ടാവുകയും ക്ലര്‍ക്ക് മരണമടയുകയുമായിരുന്നു. ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട യോഗി ആദിത്യനാഥ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ഗ്യാനേന്ദ്ര സിംഗിനെ സസ്പെന്‍ഡ് ചെയ്യുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]