
കണ്ണൂര്‍> മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ മുഹമ്മദലി പാര്‍ടിയില്‍നിന്ന് രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മദലി നിലവില്‍ സംസ്ഥാനകൗണ്‍സിലിലും ജില്ലാ പ്രവര്‍ത്തകസമിതിയിലും അംഗമാണ്. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയ മുഹമ്മദലിയെ ജില്ലാ സെക്രട്ടറി എം വി ജയരാജന് ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പുരുഷോത്തമന്, ടി കെ ഗൊവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
അനധികൃത പണം കുന്നുകൂടുമ്പോള്‍ കട്ടിലിനടിയിലും ക്ലോസറ്റിലും വ്യാജ അക്കൗണ്ടിലും സൂക്ഷിക്കുന്നവരായി ലീഗ് നേതൃത്വം മാറിയെന്ന് മുഹമ്മദലി പറഞ്ഞു. താനറിയാതെ തന്റെ പേരില്‍ മലപ്പുറം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 8,80137 രൂപ നിക്ഷേപിച്ചതായി മനസിലായി. പരേതനായ ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി ഉള്‍പ്പെടെ കണ്ണൂരിലെ 12 ആളുകളുടെ പേരിലാണ് എആര്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. കണ്ണൂരില്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഫൈസി എന്നപേരുള്ള ഒരാള്‍ ജില്ലാ പ്രസിഡന്റായിട്ടില്ല. എന്നാല്‍ ലീഗ് ജില്ലാ പ്രസിഡന്റ് ഫൈസി എന്ന പേരിലാണ് നിക്ഷേപമുള്ളത്. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ലക്ഷങ്കണക്കിന് രൂപയുടെ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.
ന്യൂനപക്ഷ സംരക്ഷണത്തിനും ബിജെപിയെ പ്രതിരോധിക്കാനും ഇടതുപക്ഷത്തിനും സിപിഐ എമ്മിനുമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]