
കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടി പുഴയിൽ നടന്ന ഫോട്ടോഷൂട്ടിനിടെയാണ് സംഭവം. പാലേരി സ്വദേശി റെജിൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ.
കുളിക്കാനായി പുഴയിലെത്തിയതാണെന്നും വിവരമുണ്ട്. പുഴയ്ക്കരികിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുക്കിൽപെട്ട നവവധുവിനെ രക്ഷപെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുറ്റ്യാടി പുഴയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടക്കുന്നത്. പുഴയിൽ നിന്നും മടങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. മാർച്ച് 14നായിരുന്നു ഇവരുടെ വിവാഹം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]