
പെരുമ്പാവൂർ > യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം രാജ്ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം കോവൂർ മൈനാഗപ്പള്ളി സിനി ഭവനിൽ സിനിയാണ് (40) മരിച്ചത്. ശനി രാത്രിയാണ് സംഭവം. ശ്വാസകോശ രോഗമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചതായി പെരുമ്പാവൂർ പൊലീസ് അറിയിച്ചു. ഭർത്താവ് സന്തോഷിനൊപ്പം പെരുമ്പാവൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഇവർക്ക് നാലു മക്കളുണ്ടെങ്കിലും വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ലെന്നും രണ്ടുപേരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ഇവർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ മൈനാഗപ്പള്ളിയിലേക്കുകൊണ്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]