
നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ഒരു വർഷത്തേക്കാണ് നിയമനം.
പി.എസ്.സി നിയമനത്തിന് നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ഹയർസെക്കൻഡറി വിഭാഗം മലയാളം (ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), കൊമേഴ്സ് (രണ്ട്), ഇക്കണോമിക്സസ് (ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒന്ന്), ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് (ഒന്ന്), മലയാളം (രണ്ട്), ഹിന്ദി (ഒന്ന്), നാച്ചുറൽ സയൻസ് (ഒന്ന്), യു.പി വിഭാഗം ഡ്രോയിങ് (ഒന്ന്), മാനേജർ കം റസിഡൻറ് ട്യൂട്ടർ മെയിൽ (ഒന്ന് ), ഫീമെയിൽ (ഒന്ന്) എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാൽ വഴിയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്.
സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചന്തക്കുന്ന് (പി.ഓ), പിൻ 67 93 29 മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇൻറർവ്യൂവിന് വെയ്റ്റേജ് മാർക്ക് നൽകി മുൻഗണന നൽകും.
ഹയർസെക്കൻഡറി വിഭാഗത്തിന് 1205 രൂപയും ഹൈസ്കൂൾ വിഭാഗത്തിന് 1100 രൂപയും യുപി വിഭാഗത്തിന് 955 രൂപയും വേതനം ലഭിക്കുന്നതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനം തീയതി ഏപ്രിൽ 15.
ഫോൺ നമ്പർ: 04931 295 194
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]