
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി കടന്ന് വേനല്‍ ചൂട് ശക്തമാകുന്നു. എറണാകുളം, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രിയാണ് ചൂട്.
തിരുവനന്തപുരം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് പകല്‍ താപനില രേഖപ്പെടുത്തി.
കാസര്‍കോട് പാണത്തൂര്‍, കണ്ണൂര്‍ ആറളം, മലപ്പുറത്തെ നിലമ്പൂര്‍, പാലക്കാട്ടെ മണ്ണാര്‍ക്കാട് എന്നീ ജില്ലകളില്‍ 40 ഡിഗ്രി മുകളിലാണ് ചൂട്. ചൂട് കൂടിയതോടെ കനത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ് പാലക്കാട് മലമ്പുഴ ഡാമും വൃഷ്ടിപ്രദേശവും.
പാലക്കാട് നഗരത്തിലേക്കും നിരവധി പഞ്ചായത്തുകളിലേക്കും കുടിവെള്ളത്തിനും, കാർഷികാവശ്യത്തിനും വെള്ളം എത്തുന്ന മലമ്പുഴ ഡാം വറ്റിവരണ്ടതോടെ എങ്ങനെ വേനലിനെ നേരിടുമെന്ന ആശങ്കയിലാണ് ജനങ്ങളും കർഷകരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
അടുത്ത അഞ്ച് ദിവസങ്ങളില്‍ എവിടേയും മഴ പ്രവചിച്ചിട്ടില്ല. The post വേനൽ ചൂടിൽ ഉരുകി കേരളം; താപനില 40 ഡിഗ്രി കടന്നു; കോട്ടയം, എറണാകുളം, ജില്ലകളില്‍ 38 ഡിഗ്രിയാണ് ചൂട്; നാട് കനത്ത വരൾച്ചയിലേക്കോ? appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]