
എഴുത്തും വായനയും അറിയുന്നവർക്കു മുതൽ യോഗ്യത ഉള്ളവർക്ക് വരെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം,താത്കാലിക നിയമനം വഴി വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം,പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
മലപ്പുറം ജില്ലാതല ജാഗ്രതാ സമിതിയില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ വുമണ്‍സ് സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ 18നും 40നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
15,000 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയില്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0483 2950084.
നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്(ജെ.പി.എച്ച്.എന്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എന്‍.എം കോഴ്സ് സര്‍ട്ടിഫിക്കറ്റും കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റു ഉള്ളവര്‍ക്ക് ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് അരമണിക്കൂര്‍ മുമ്പ് ഓഫീസിലെത്തണം.
ഫോണ്‍: 0483 273 6241
കീഴുപറമ്പ് പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സെലക്ഷന് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 6, 7 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ കീഴുപറമ്പ് പഞ്ചായത്ത് ഹാളില്‍ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്.
അര്‍ഹരായവര്‍ക്ക് അഭിമുഖ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ഫെബ്രുവരി അഞ്ചിന് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 0483 2852939, 9188959781.
ഓര്‍ഫനേജ് കൗണ്‍സിലര്‍ നിയമനം
മലപ്പുറം ജില്ലയില്‍ ഓര്‍ഫനേജ് കൗണ്‍സിലര്‍മാരുടെ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഒരുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സെക്യാട്രിക് സോഷ്യല്‍ വര്‍ക്ക്) ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ എം.എ/എം.എസ്.സിയും ഓര്‍ഫനേജ് കൗണ്‍സിലര്‍ മേഖലയില്‍ പത്തുവര്‍ഷം പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 20 വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവരെ പരിഗണിക്കും.
അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 0483 2735324
ഓവര്‍സിയര്‍ അഭിമുഖം
ആലപ്പുഴ: എസ.എസ്.കെ ജില്ലാ കാര്യാലയത്തില്‍ ദിവസ വേദന അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 12 രാവിലെ 10 മണിക്ക് ജില്ല പ്രോജക്ട്
കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടത്തും.
വിദ്യാഭ്യാസ യോഗ്യത: സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ബി ടെക് / ഗവണ്മെന്റ് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.ഇ സിവില്‍ എന്‍ജിനീയറിങ്ങും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളുമായി ആലപ്പുഴ ജില്ല പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഹാജരാവുക.
വിവരങ്ങള്‍ക്ക് :0477 2239655 ,
ഇമെയില്‍ : [email protected]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]