
പത്തനംതിട്ട: ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണുന്ന ജോലി പുനരാരംഭിച്ചു.20 കോടിയോളം രൂപയുടെ നാണയമാണ് എണ്ണി തീർക്കാൻ ഉള്ളതെന്നാണ് നിഗമനം. 520 ജീവനക്കാരെയാണ് നാണയം എണ്ണുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം കഴിഞ്ഞിട്ടും കാണിക്ക ഇനത്തിൽ കിട്ടിയ നാണയങ്ങൾ പൂർണമായി എണ്ണി തീർന്നിട്ടില്ല.
ഇരുപത് കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താനുണ്ട്. ഇതുകൂടി പൂർത്തിയായതിന് ശേഷമെ തീർത്ഥാടന കാലത്തെ ആകെ വരുമാനത്തിന്റെ കാര്യത്തിൽ വ്യക്തത വരു. ഇതുവരയുള്ള കണക്ക് പ്രകാരം 351 കോടി രൂപയാണ് വരുമാനം
The post ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങൾ വീണ്ടും എണ്ണി തുടങ്ങി,20 കോടിയോളം രൂപ എണ്ണാനുണ്ടെന്ന് വിലയിരുത്തല്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]