കൊല്ലം: അമ്മാവന് ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. ബിനുവിന്റെ അമ്മാവന് കരുവ സ്വദേശി വിജയകുമാറി(48)നെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബിനുവും അമ്മാവന് വിജയകുമാറും ഒരുമിച്ചായിരുന്നു താമസം. ബിനു പെയിന്റിങ് തൊഴിലാളിയാണ്. ഇരുവരും രാത്രി മദ്യപിച്ചെത്തി ദിവസവും വഴക്കുണ്ടാവാറുണ്ടായിരുന്നു. ജോലികഴിഞ്ഞെത്തിയ ഇരുവരും തമ്മില്‍ തർക്കവും അടിപിടിയുമുണ്ടായി. വാക്കേറ്റത്തെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ബിനുവിനെ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
The post വാക്കേറ്റം, അടിപിടി; അമ്മാവന് ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]