
ന്യൂഡൽഹി: ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്ര സർക്കാർ നടപടി. 138 ബെറ്റിങ് ആപ്പുകളും 94 വായ്പ ആപ്പുകളും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അടിയന്തരമായി 232 ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഐ.ടി മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലാണ് നടപടി. ആറ് മാസം മുമ്പ് ചൈനയിൽ നിന്ന് വായ്പ നൽകുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 ആപ്പുകൾ ഇ-സ്റ്റോറിൽ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ആപ്പുകൾക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്സസ് ഉണ്ട്. ചാരവൃത്തി ഉപകരണങ്ങളാക്കി മാറ്റാൻ സെർവർ സൈഡ് സുരക്ഷ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
The post ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]