
ഇസ്ലാമാബാദ്: തലസ്ഥാനത്തെ പ്രാന്തപ്രദേശങ്ങളിലുള്ള 800 അഫ്ഗാൻ അഭയാർത്ഥികളെ തടഞ്ഞുവച്ച് പാകിസ്താൻ പോലീസ്. തടഞ്ഞുവച്ചരിൽ പെർമിറ്റുള്ള 400 പേരെ പാകിസ്താനിൽ തുടരാനും ബാക്കിയുളളവരെ നാടുകടത്താനും തീരുമാനിച്ചുവെന്ന് പാകിസ്താൻ തീവ്രവാദ വിരുദ്ധ വകുപ്പ് അറിയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബഹറ, കഹു, തർലായ്, മെഹറാബദിയാൻ, ഗോൽറ, കലാനി ഷംസ് എന്നിവിടങ്ങളിൽ നിന്നാണ് അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താൻ പോലീസ് പിടികൂടിയത്.
ഒരു ദശലക്ഷത്തിലധികം രേഖകളില്ലാത്ത അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്താനുള്ള പദ്ധതിക്ക് പാക് കാബിനറ്റ് നേരത്തേ അംഗീകാരം നൽകിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ 800 അഭയാർത്ഥികളെ തടഞ്ഞ് വച്ചത്.
അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ പിടിച്ചെടുത്തതോടെയാണ് പാകിസ്താനിലേക്കും ഇറാനിലേക്കും അഫ്ഗാൻ ജനത കുടിയേറി തുടങ്ങിയത്. തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ അഭയാർത്ഥികളാണെന്ന സംശയമാണ് ഇവരെ നാടുകടത്തുന്നതിലേക്ക് നയിച്ചത്.
അഭയാർത്ഥികളുടെ പേരിൽ താലിബാൻ ഭീകരരാണ് പാകിസ്താനിൽ ചാവേറാക്രമണം നടത്തുന്നെന്ന വിലയിരുത്തലിനെ തുടർന്നാണ് പാക് ഭരണകൂടത്തിന്റെ നടപടി. The post ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം appeared first on Malayoravarthakal.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]