
മലപ്പുറം : സിപിഎം നേതാവ് കെ.അനിൽകുമാറിനെതിരെ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. തട്ടം മാറ്റലാണ് മലപ്പുറത്തിന്റെ പുരോഗതി എന്ന ധാരണ ശരിയല്ല.
തട്ടം വിശ്വാസത്തിന്റെ ഭാഗമാണ്. താല്പര്യമില്ലാത്തവര് തട്ടം ധരിക്കാറില്ല.
കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. തട്ടം തട്ടി മാറ്റൽ പുരോഗതി അല്ല അധോഗതിയാണ് .
വോട്ട് രാഷ്ട്രീയത്തിന് വേണ്ടി അനില്‍ കുമാര്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്ന് നാളെ പറഞ്ഞേക്കാം.
എന്നാല്‍ സിപിഎം നിലപാടാണ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
വ്യക്തിപരമായ അഭിപ്രായമായി അതിനെ ചുരുക്കിയാലും പാർട്ടിയെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ, ഞങ്ങൾ വരുത്തിയ പുരോഗതിയാണ് അതെന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ അതു സ്വന്തം ആശയമല്ല, അതു പാർട്ടിയുടെ ആശയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടി ഫലമായാണ് മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ ഉണ്ടായതെന്നെന്ന അനിൽകുമാറിന്റെ പ്രസ്താവന
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]