
തങ്ങൾ നിരന്തരം ലഷ്കർ ഇ ത്വയിബ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നതായും പാകിസ്താനി ഭീകരരുമായി സമ്പർക്കം പുലർത്തിയിരുന്നതായും പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു
ശ്രീനഗർ: ബരാമുള്ളയിൽ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് വന്ന രണ്ട് ലഷ്കർ ഭീകരരെ സൈന്യം പിടികൂടി. ഇവരിൽ നിന്നും ചൈനീസ് തോക്കും വെടിയുണ്ടകളും ഗ്രനേഡും പിടിച്ചെടുത്തു.
തങ്ങൾ നിരന്തരം ലഷ്കർ ഇ ത്വയിബ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നതായും പാകിസ്താനി ഭീകരരുമായി സമ്പർക്കം പുലർത്തിയിരുന്നതായും പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്തുകയും ജമ്മു കശ്മീരിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തുകയുമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇവർ വ്യക്തമാക്കി.
ഷീരി ബരാമുള്ള സ്വദേശികളാണ് പിടിയിലായ രണ്ട് ഭീകരരും. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കി കൊണ്ടിരിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
The post സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താൻ ഗൂഢപദ്ധതി; ജമ്മു കശ്മീരിൽ ലഷ്കർ ഭീകരർ ആയുധങ്ങളുമായി പിടിയിൽ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]