
തൃശൂർ സുവോളജിക്കൽ പാർക്കിൽ ഒഴിവുകൾ വന്നിട്ടുള്ളത്. കരാർ നിയമനമാണ് അപ്പോൾ ആദ്യം തൃശൂർ സുവോളജിക്കൽ പാർക്കിൽ വന്നിട്ടുളള ഒഴിവുകൾ നോക്കാം
തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ഗാർഡനർ,സെക്യൂരിറ്റി ഗാർഡ് തസ്തികകളിലാണ് ഒഴിവുകൾ വന്നിട്ടുളളത്
(1) തസ്തികയുടെ പേര് : ഗാർഡനർ
ഒഴിവുകളുടെ എണ്ണം : 2
വിദ്യാഭ്യാസ യോഗ്യത :
ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഡിഗ്രി ഉണ്ടാകാൻ പാടില്ല..
ജോലിപരിചയം
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ഗാർഡനർ ആയി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
IV പ്രായം: 60 വയസ്സ് കഴിയാത്തവരായിരിക്കണം. പ്രായപരിധിയിൽ ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കുന്നതല്ല.
VI. വേതനവും നിയമന കാലാവധിയും : കരാർ അടിസ്ഥാനത്തിൽ വർഷത്തേക്കാണ് നിയമനം. 18930 രൂപ പ്രതിമാസം കരാർ വേതനമായി നൽകുന്നതാണ്.
തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്
ഒഴിവുകളുടെ എണ്ണം : 5
III. യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി. അല്ലെങ്കലിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
മറ്റു യോഗ്യതകൾ : ആർമി/നേവി/എയർ ഫോഴ്സ് എന്നീ സേന വിഭാഗങ്ങളിൽ 10 വർഷത്തിൽ കുറയാത്ത മിലിറ്ററി സേവനം.
IV. പ്രായം: അപേക്ഷകർ 2023 ജനുവരി 1 നു 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.
വേതനവും നിയമന കാലാവധിയും കരാർ അടിസ്ഥാനത്തിൽ വർഷത്തേക്കാണ് നിയമനം. പ്രതിമാസ കരാർ വേതനം 21,175 രൂപയായിരിക്കും..
തെരഞ്ഞെടുപ്പ് രീതി. അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഫാറവും വിശദ വിവരങ്ങളും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം. അപേക്ഷകൾ നേരിട്ടും [email protected] എന്ന ഇ-മെയ് ലിലും സ്വീകരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം
അപേക്ഷകൾ അയക്കേണ്ട വിലാസം
ഡയറക്ടർ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ പി. ഓ കുരിശുമൂലക്കു സമീപം തൃശ്ശൂർ-680014
കേരളം.
E-mail:[email protected]
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 21-08-2023 വൈകുന്നേരം 5 മണിവരെ. താമസിച്ചു ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണ വശാലും സ്വീകരിക്കുന്നതല്ല.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]