

ഇരിട്ടി: പടിയൂർ പുവംകടവിൽ കണ്മുന്നിൽ രണ്ടുകുട്ടികൾ ഒഴുകിപ്പോയത് കണ്ടതിന്റെ ഞെട്ടലിൽ ആണ് ആളുകൾ.
കയറിപ്പോ… അവിടെ ഇറങ്ങല്ലേ മക്കളെ… ‘ എന്ന് വിളിച്ച് പറഞ്ഞിട്ടും മീൻപിടിക്കുകയായിരുന്നവരുടെ വാക്കുകള്‍ അവഗണിച്ചാണ് പെണ്‍കുട്ടികള്‍ പുഴയിലിറങ്ങിയത്. പഴശ്ശി പദ്ധതിയുടെ ഭാഗമായ പടിയൂർ പൂവ്വം പുഴയില്‍ സഹപാഠികളായ ഷഹർബാനയും (28) സൂര്യയും (23) ആണ് അപകടത്തില്‍പ്പെട്ടത്.
മുഹമ്മദലിയും ജബ്ബാറും മീൻപിടിക്കുന്നതിന് 200 മീറ്റർ അകലെയാണ് ഇരുവരും കളിക്കാനിറങ്ങിയത്. കുഴപ്പമില്ല ഞങ്ങള്‍ മുങ്ങില്ല. മറുപടി പറഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ആർത്തലച്ചുവരുന്ന ഒഴുക്കില്‍ ഒന്നുരണ്ടുതവണ ഒരാള്‍ മുങ്ങിത്താഴുന്നത് മുഹമ്മദലിയും ജബ്ബാറും കണ്ടെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ചുഴിയില്‍പ്പെട്ട് അപ്രത്യക്ഷമായി. രണ്ടാമതൊരു കുട്ടി അല്പനിമിഷത്തിനുള്ളില് ഇവർ വിരിച്ച വലയില്‍ കുടുങ്ങിയെങ്കിലും കൈയെത്തും അകലെവച്ച് ചുഴിയിലേക്ക് താഴുകയായിരുന്നുവെന്ന് മുഹമ്മദലി പറഞ്ഞു.
ഒരുമണിക്കൂറോളം പുഴക്കരയിലൂടെ നടന്ന് പുഴയുടെ ഭംഗി മൊബൈലില്‍ പകർത്തിയും സെല്‍ഫിയെടുത്തുമാണ് സൂര്യയും ഷഹർബാനയും പുഴയിലേക്ക് ഇറങ്ങിയത്. സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. പുഴയില്‍ ഇറങ്ങി ഇരുവരും വെള്ളം കോരി കളിക്കുമ്ബോള്‍ ജസീന പുഴക്കരയിലുണ്ടായിരുന്നു. കണ്മുന്നില് സഹപാഠികള്‍ മുങ്ങിത്താഴുമ്ബോള് അലറിവിളിക്കാൻ പോലും കഴിയാത്ത വിധം ജസീന ബോധംകെട്ട് വീണു.
അപകടവിവരമറിഞ്ഞ് നാടിന്റെ പല ഭാഗങ്ങളില്‍നിന്നും നൂറുകണക്കിനാളുകള്‍ പുഴക്കരയില്‍ തടിച്ചുകൂടി. നാട്ടുകാർ ഒറ്റയ്ക്കും കൂട്ടായും പുഴയുടെ ഇരുകരയിലൂടെയും കിലോമീറ്ററോളം തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. ഇരുട്ട് മൂടിയതോടെ തിരച്ചില്‍ നിർത്തി. ഇരിട്ടി തഹസില്‍ദാർ, പടിയൂർ പഞ്ചായത്ത് പ്രസിഡൻറ്, ജനപ്രതിനിധികള്‍, പായം, പടിയൂർ വില്ലേജ് ഓഫീസർമാർ, ഇരിക്കൂർ പോലീസ്, ഇരിട്ടി അഗ്നിരക്ഷാസേന അംഗങ്ങള്‍
അംഗങ്ങള്‍ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.
അവസാനവർഷ പരീക്ഷയും കഴിഞ്ഞ് സഹപാഠിയായ പടിയൂർ പൂവത്തെ ജസീനയുടെയുടെ വീട്ടിലെത്തിയതായിരുന്നു. വീട്ടില്‍നിന്ന് ചായ കുടിച്ച് പുഴക്കരയില്‍ ഫോണില്‍ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപത്തെ പുഴയിലിറങ്ങി. ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുന്നതിനിടെ ഒരാള്‍ മീൻപിടിക്കുന്നവരുടെ വലയില്‍ പെട്ടെങ്കിലും ശക്തമായ ഒഴുക്കില്‍ വലയില്‍നിന്ന് വേർപെട്ടു പോയി.
എടയന്നൂർ ഹഫ്സത്ത് മൻസിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ