
സിഡ്നി: മാരക ലഹരി മരുന്നായ എംഡിഎംഎയും മാജിക് മഷ്റൂമും മാനസികരോഗ കുറിപ്പടിയിൽ ഉൾപ്പെടുത്താൻ അനുമതി നൽകി ഓസ്ട്രേലിയ. ജൂലൈ ഒന്ന് മുതലാണ് അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ (പിറ്റിഎസ്ഡി), വിഷാദം എന്നിവയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്കാണ് എംഡിഎംഎയോ മാജിക് മഷ്റൂമോ ഉപയോഗിച്ചുള്ള ചികിത്സ നല്‍കാമെന്ന് ഓസ്ട്രേലിയ തെറാപ്യൂട്ടിക്ക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടിജിഎ) അറിയിക്കുന്നത്. ജൂലൈ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് മാത്രമാണ് കുറിപ്പടിയിൽ ലഹരി മരുന്ന് ഉൾപ്പെടുത്താൻ അനുമതി നൽകിയിട്ടുള്ളത്.
വിട്ടുമാറാത്ത മാനസികാസ്വാസ്ഥ്യവും കടുത്ത വിഷാദവും ചികിത്സിക്കാനുളള മരുന്നായി ഇവ രണ്ടിനും അനുമതി നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ. പോസ്റ്റ് ട്രോമാറ്റിക് ഡിസോഡറിലൂടെ കടന്നുപോകുന്നവര്‍ക്ക് എംഡിഎംഎയും വിഷാദരോഗികള്‍ക്കായി മാജിക് മഷ്റൂമുമാണ് അനുവദിച്ചിരിക്കുന്നത്. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന സിലോസൈബിന്‍ എന്ന കോമ്പൗണ്ടാണ് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടത്.
പല രോഗികളിലും ഈ ലഹരിമരുന്ന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവ നിയമവിധേയമാക്കുന്നത്. തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകൃത മരുന്നുപട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]