കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.തന്റെ മൊഴിമാറ്റാൻ ശ്രമിച്ച അഞ്ചുപ്രതികളെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെയാണ് അതിജീവിതയുടെ പരാതി.
തന്റെ മൊഴി രേഖപ്പെടുത്താതെയാണ് ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെയാണ് അറ്റൻഡര്‍ ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇയാള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിത അറ്റൻര്‍മാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയതും സമ്മര്‍ദ്ദം ചെലുത്തിയതും. അതിജീവിത നല്കിയ പരാതിയിൻമേല് ഇവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് തുടക്കമിടുകയും ചെയ്തു.
എന്നാല്‍ ഇവര്‍ക്കെതിരെയുളള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കാണിച്ച് കഴിഞ്ഞദിവസം മെഡി.കോളേജ് പ്രിൻസിപ്പള്‍ അഞ്ചുപേരെയും സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിച്ചു. അതിവിചിത്രമായ കാരണമാണ് സസ്പെൻഷൻ പിൻവലിക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. ആരോപിച്ച കുറ്റം തെളിയിക്കാനായില്ലെന്ന് പ്രിൻസിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതുപോലെ തന്നെ സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്. തന്റെ ഭാഗം പൂര്‍ണമായി കേള്‍ക്കാതെയാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് അതിജീവിതയുടെ പരാതി. നീതിക്കായി ഏതറ്റംവരെയും പോകുമന്ന് യുവതി പറഞ്ഞു.
ഗ്രേഡ് 1 അറ്റൻറര്‍മാരായ ആസ്യ എൻ കെ , ഷൈനി ജോസ്, ഷലൂജ ,ഗ്രേഡ് 2 അറ്റൻറര്‍ ഷൈമ , നഴ്സിംഗ് അസിസ്റ്റൻറ് പ്രസീത മനോളി എന്നിവരാണ് അതിജീവിതയുടെ മൊഴിമാറ്റാൻ ശ്രമിച്ചത്. ഇവര്‍ക്കെതിരെ നിലവില്‍ മെഡി. കോളേജ് പൊലീസ് ഭീഷണിപ്പെടുത്തല്‍, ഇരയെ സ്വാധീനിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തെങ്കിലും പ്രതികള്‍ ജാമ്യത്തിലാണ്. കുറ്റപത്രം നല്‍കാനുളള നടപടികള്‍ പുരോഗമിക്കുന്നതായി മെഡി. കോളേജ് പൊലീസ് അറിയിച്ചു.
The post കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡനം; 5 ജീവനക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ചതിനെതിരെ യുവതിയുടെ പരാതി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]