താമരശ്ശേരി ചുരത്തില്‍ 19കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ ഉടനെ പിടികൂടുമെന്ന് പൊലീസ്.
പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. വയനാട് സ്വദേശിയായ പ്രതി സമാനമായ രീതിയില്‍ മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി സംശയമുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നും സൂചനയുണ്ട്.
വ്യാഴാഴ്ച വെെകീട്ട് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിലാണ് അവശയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. താമരശ്ശേരി സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തില്‍ തള്ളിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെെദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കോളേജിന് സമീപത്തെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനി മേയ് 30 ന് വെെകീട്ട് 3.30ഓടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ പെണ്‍കുട്ടിയെ ക്ലാസില്‍ കാണാത്തതിനാല്‍ കോളേജില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് ഹോസ്റ്റലില്‍ ബന്ധപ്പെട്ട വീട്ടുകാര്‍ക്ക് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയെന്നാണ് മറുപടി ലഭിച്ചത്. മകളെ വിളിച്ചിട്ട് കിട്ടാതായതോടെ രക്ഷിതാക്കള്‍ താമരശ്ശേരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി ഡിവെെ.എസ്.പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചുരത്തില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സൗഹൃദം നടിച്ച് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഒൻപതാം വളവില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയെന്നും സൂചനയുണ്ട്.
The post 19 കാരിയെ ലഹരി നല്കി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഉപേക്ഷിച്ച സംഭവം, പ്രതി മറ്റ് പെണ്‍കുട്ടികളെയും സമാനമായി പീഡിപ്പിച്ചതായി സൂചന appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]