ഡല്‍ഹി: ഒഡീഷ ട്രെയിൻ അപകടത്തില്‍ മരിച്ചവരില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ താമസക്കാരനായ ബംഗാള്‍ സ്വദേശിയും.
ബംഗാള്‍ ബര്‍ദമാൻ സ്വദേശി സദ്ദാം ഹൊസൻ ആണ് മരിച്ചത്.15 വര്‍ഷമായി കുറ്റ്യാടിയില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
അതേസമയം, ട്രെയിൻ ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ കുടുംബത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ റെയില്‍വേയോടും ഒറീസയോടും സഹകരിക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.
അപകടത്തില്‍ 280 പേര് പേര് മരിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. 900 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എൻ.ഡി.ആര്.എഫിന്റെ ആറ് സംഘങ്ങള്‍ കൂടി എത്തിയിട്ടുണ്ട്. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഇനിയും കൂടുതല്‍ പേര് ബോഗികള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ രാവിലെയും തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 200 ആംബുലൻസുകള്‍കൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടര്‍മാര്‍കൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ ബംഗാളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
The post ഒഡീഷയില്‍ മരിച്ചവരില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ താമസക്കാരനായ ബംഗാള്‍ സ്വദേശിയും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]