
പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർക്കാർ ഓഫീസുകളുടെ പുതിയ പ്രവർത്തന സമയം. പുതിയ ഷെഡ്യൂൾ പ്രകാരം പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണ ഇടവേള ഉണ്ടാകില്ല. പുതിയ ഓഫീസ് സമയം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാന സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച മുതൽ നേരത്തെ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങി. ഇത് ജൂലൈ 15 വരെ തുടരും.
ഈ പുതിയ ക്രമീകരണത്തിലൂടെ 40 മുതൽ 42 കോടി രൂപ വരെ ലാഭമുണ്ടാക്കാനാകുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. വൈദ്യുതി ചെലവുകൾ ചുരുക്കാനും ഉൽപാദനക്ഷമത കൂട്ടാനുമാണ് സർക്കാർ പ്രവൃത്തന സമയം പുന:ക്രമീകരിച്ചത്. പക്ഷെ ഈ പുതിയ സമയത്തിൽ പ്രതികരിച്ചു വനിതാ ജീവനക്കാർ പരാതിപെടുന്നുണ്ട് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]