
പല തരത്തിലുള്ള വിവാഹങ്ങളെക്കുറിച്ച് ദിനവും കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ ബിഹാറിലെ കഖാരിയയില്‍ നിന്നും വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ വാര്‍ത്തയാണ് വരുന്നത്. പ്രണയത്തെത്തുടര്‍ന്ന് ഒളിച്ചോടിപ്പോയവരുടെ പങ്കാളികള്‍ തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് കൗതുകമായിരിക്കുന്നത്.
നീരജ് കുമാര്‍ സിങ്ങും റൂബി ദേവിയുമാണ് ഈ കഥയിലെ വരനും വധുവും. നീരജ് കുമാറിന്റെ ആദ്യ ഭാര്യയുടേ പേരും റൂബി ദേവിയാണ്. 2009-ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. സ്വന്തം വീടിന് തൊട്ടടുത്തുള്ള മുകേഷ് കുമാര്‍ സിങ്ങുമായി റൂബി പ്രണയത്തിലായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും ഒളിച്ചോടുകയും ചെയ്തു. മൂന്നു മക്കളേയും കൂടെക്കൂട്ടിയാണ് റൂബി പോയത്. ഒരു മകളെ മാത്രം നീരജിനൊപ്പം നിര്‍ത്തി.
ഭാര്യയെ വിട്ടുകിട്ടാന്‍ നീരജ് പോലീസില്‍ പരാതി നല്കി. ഇതിനിടയില്‍ മുകേഷിന്റെ ഭാര്യയേയും പരിചയപ്പെട്ടു. അടുത്ത സുഹൃത്തുക്കളായി. ഫോണിലൂടെ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനമെടുത്തു. കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഈ വിവാഹം.
മുകേഷിനും റൂബിക്കും രണ്ട് മക്കളാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് മുകേഷ് നീരജിന്റെ ഭാര്യ റൂബിയുടെ കൂടെ ഒളിച്ചോടിയത്. ഈ രണ്ട് മക്കളും ഇപ്പോള്‍ നീരജിനും റൂബിയ്ക്കും ഒപ്പമുണ്ട്. രണ്ട് ദമ്പതിമാരും മധ്യപ്രദേശിലെ വ്യത്യസ്ത നഗരങ്ങളിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]