
പുനലൂർ തൂക്കു പാലത്തിന്റെ പടിഞ്ഞാറെ കവാടം 2 വർഷത്തിനു ശേഷം സഞ്ചാരികൾക്കായി തുറന്നു. ലോക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി തൂക്കുപാലം അടച്ചതാണ്.
4 മാസങ്ങൾക്ക് മുൻപ് നിയന്ത്രിതമായി കിഴക്കേ കവാടം മാത്രം സഞ്ചാരികൾക്ക് തുറന്നു നൽകിയിരുന്നു.
പുരാവസ്തു വകുപ്പ് ഡയറക്ടറും പി.എസ്. സുപാൽ എംഎൽഎ അടക്കമുള്ള ഉദ്യോഗസ്ഥരും തൂക്കുപാലം സന്ദർശിച്ചപ്പോൾ പടിഞ്ഞാറെ കവാടം തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
കൊല്ലം ജില്ലയിലെ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം.തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]