
തിരുവനന്തപുരം: പണി പൂർത്തിയാക്കിയ റോഡുകൾ കുത്തിപ്പൊളിച്ച് വീണ്ടും പൈപ്പിടുന്ന പോലത്തെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനെതിരെ പതിവായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനായി പ്രത്യേക പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നുവെന്ന് അറിയിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടാറിംഗിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള പ്രശ്നമാണ്.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികൾ ഉയരാൻ തുടങ്ങിയിട്ട വർഷങ്ങളായിയെന്നും ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ട് ഉണ്ട്.
വകുപ്പുകൾ തമ്മിൽ പരസ്പര ധാരണ ഇല്ലാത്തത് ആണ് പ്രധാന കാരണം. ടാറിംഗ് പ്രവൃത്തി നടത്തുന്നതും പൈപ്പിടുന്നതും ജനങ്ങളുടെ ആവശ്യത്തിനാണ്. എന്നാല്‍ ടാറിംഗ് കഴിഞ്ഞ ശേഷം റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
പ്രവൃത്തി കലണ്ടറിന്റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കുകയുള്ളുവെന്നും ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികൾ, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍, വലിയ പദ്ധതികള്‍,
എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]