
ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ പോസ്റ്റര്‍ പങ്കുവെച്ചപ്പോള്‍ വന്ന വിമര്‍ശനത്തോട് പ്രതികരിച്ച് സൈജു കുറുപ്പ്. ദുല്‍ഖര്‍ തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു സൈജുവിന്റെ പ്രതികരണം. എന്നെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം ആളുകളെ സഹായിക്കുന്ന ആളാണ് എന്നും സൈജു കുറുപ്പ് മറുപടിയായി എഴുതി.
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയാണ് കിങ് ഓഫ് കൊത്ത. ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. സിനിമാ ലോകവും ആരാധകരും പോസ്റ്റര്‍ ഏറ്റെടുക്കുകയും ചെയ്തു. മലയാളത്തിലെ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ആരാധകരുടെ സന്തോഷത്തിനൊപ്പം ചേര്‍ന്നിരുന്നു. സൈജുവും കിങ് ഓഫ് കൊത്തയുടെ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും ടീമിനും ആശംസകള്‍ നേരുകയായിരുന്നു സൈജു കുറുപ്പ് ചെയ്തത്.
എന്നാല്‍ സൈജുവിന് താഴെ ഒരാള്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു. സൈജു ദുല്‍ഖറിന്റെ പോസ്റ്റര്‍ പങ്കുവച്ചത് ശരിയായില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. അതിനായി അയാള്‍ മുന്നോട്ട് വച്ച ന്യായീകരണം സൈജുവിന്റെ സിനിമ ദുല്‍ഖര്‍ പ്രൊമോട്ട് ചെയ്യാറില്ല എന്ന വിചിത്രമായ വാദമായിരുന്നു. ”സൈജു, നിങ്ങളുടെ സിനിമ ഒന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്.”എന്നായിരുന്നു കമന്റ്. അധികം വൈകാതെ തന്നെ അയാള്‍ക്ക് മറുപടിയുമായി സൈജു തന്നെ രംഗത്തെത്തുകയായിരുന്നു.
”സഹോദരാ, നിങ്ങള്‍ പറയുന്നത് തെറ്റാണ്. ദുല്‍ഖര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാത്രമല്ല എന്നെ ആഴത്തില്‍ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രധാന വേഷത്തിലെത്തിയ ‘ഉപചാരപൂര്‍വം ഗുണ്ടാ ജയന്’ എന്ന ചിത്രം നിര്‍മിച്ചത് ദുല്‍ഖറാണ്” എന്നാണ് സൈജു പറഞ്ഞത്. കൂടാതെ ഇങ്ങനെയുള്ള കമന്റുകള്‍ ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നുവെന്നും സൈജു പറയുന്നുണ്ട്. അദ്ദേഹം എല്ലായ്പ്പോഴും നിസ്വാര്‍ത്ഥമായി ആളുകളെ സഹായിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ സല്മാനെക്കുറിച്ചായി സൈജു പറയുന്നുണ്ട്.
സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര് ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരുന്നത്.
The post എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net