
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തിന്റെ പൊതുവികസനമാണ് നികുതി വര്‍ധനവിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കാനം പ്രതികരിച്ചത്. ഏത് നികുതിയിലും ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നും കാനം ചോദിച്ചു. ‘കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. നികുതി ചുമത്താനുള്ള അവകാശം കേന്ദ്രം കവര്‍ന്നു. പ്രതിഷേധങ്ങളെ മാനിക്കുന്നു.
ബജറ്റിന്റെ ഗുണവും ദോഷവും സഭ ചര്‍ച്ച ചെയ്യും. പ്രതിഷേധം കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനമെടുക്കും’, കാനം പറഞ്ഞു. കേന്ദ്രം അവതരിപ്പിച്ചത് കേരള വികസനത്തെ ഒട്ടും സഹായിക്കാത്ത ബജറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്തിന്റെ മൂല്യധന നിക്ഷേപം ഉള്‍പ്പടെ നിരവധി കാര്യങ്ങളില്‍ വളരെ മോശമായ നിലപാടാണ് കേന്ദ്രബജറ്റ് സ്വീകരിച്ചത്. വായ്പ പരിധി അടക്കം വെട്ടിക്കുറച്ച സാഹചര്യത്തില്‍ സംസ്ഥാനം എങ്ങനെയാണ് മുന്നോട്ട് പോവുകയെന്നും കാനം ചോദിച്ചു.
The post ഏത് നികുതിയിലും ജനകീയ പ്രതിഷേധമുണ്ടാകാറുണ്ട്- കാനം രാജേന്ദ്രന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]