
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിപ്പിക്കും.
ദുർബ്ബല വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് വഴി കൂടുതൽ വിഭവ സമാഹരണം നടത്താനാണിത്. ഇതിനായി 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും പെട്രോളിനും ഡീസലിനും 2 രൂപ നിരക്കിലും സാമൂഹിക സുരക്ഷാ സെസ് ചുമത്തും.
മാസങ്ങള്‍ക്ക് മുമ്പ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. 400 കോടി രൂപ സമാഹരിക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വില വർധന ഏപ്രിൽ മുതൽ നിലവിൽ വരും. ബിവറേജസ് കോർപ്പറേഷന്റെ ചില ബ്രാൻഡുകളുടെ വില വ്യത്യാസം ഇപ്രകാരമാണ്:
ബ്രാൻഡ്, ബിവറേജസ് കോർപ്പറേഷൻ വില, പഴയ വില, പുതുക്കിയ വില
ഡാഡിവില്‍സണ്‍-750 എംഎല്: 680-700
ഓള്‍ഡ് മങ്ക്- 980-1000
ഹെര്‍ക്കുലീസ്- 800-820
ജവാന് -1000എംഎല്: 610-630
ജോളി റോജര്‍- 990-1010
ഒസിആര്‍- 670-690
ഓഫിസേഴ്സ് ചോയ്സ്- 780-800
നെപ്പോളിയന്- 750-770
മാന്ഷന് ഹൗസ്- 990-1010
ഡിഎസ്പി ബ്ലാക്ക്- 930-950
ഹണിബീ- 830-850
എംജിഎം- 670-690
റെമനോവ്- 900-920
The post ജവാന് കുപ്പി ഒന്നിന് ഇനി 630 , ഹണിബീക്ക് 850 ; 1000 തൊട്ട് ഓള്‍ഡ് മങ്ക്; ബെവ്കോയുടെ പുതുക്കിയ മദ്യവില ഇങ്ങനെ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]