

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിൽ പോലീസിന്റെ മിന്നൽ പരിശോധന. നിയമവിരുദ്ധമായി ചീട്ടു കളിച്ച 10 പേരെ അറസ്റ്റ് ചെയ്തു. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയുമായ വിനയനെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ ചീട്ടുകളി സംഘത്തിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
കോടിയേരിയുടെ ഭാര്യാ സഹോദരൻ വിനയനെതിരെ കേസെടുക്കാതെ പോലീസ് ഒഴിവാക്കിയിരുന്നു. നിയമവിരുദ്ധമായി ചീട്ടു കളിച്ച സംഘത്തിന്റെ തലവൻ വിനയനാണ്. മാത്രമല്ല, റൂം ബുക്ക് ചെയ്തതും വിനയനാണ്. എന്നിട്ടും വിനയനെ മാത്രം പോലീസ് വെറുതെ വിടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് വിനയനെ പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്.
കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായ വിനയൻ സ്ഥാപനത്തിന്റെ ക്ലബ്ബ് മെമ്പർഷിപ്പ് വെച്ചാണ് റൂം ബുക്ക് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രാണ് ഇയാൾക്കെതിരെ ചുമത്തിയത്. വിനയനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാം. വിനയനെതിരെ സ്വാഭാവിക നടപടി മാത്രമെ എടുത്തിട്ടുള്ളു എന്നതിനാൽ വിമർശനം ഉയരുന്നുണ്ട്.