
ശബരി മലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അവസരം
കൊല്ലവർഷം 1199 (2023-24) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊളളുന്നു.
എങ്ങനെ അപേക്ഷിക്കാം, എന്തെല്ലാം ചെയ്യണം ചുവടെ
അപേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം.
ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്പോർട്ട് സെസ്സ് ഫോട്ടോ,
ക്രിമനിൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്,
വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്,
മൊബൈൽ ഫോൺ നമ്പർ,
മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, പൂർണമായ മേൽവിലാസം എന്നിവ സഹിതം ഈ ആഫീസിലും ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എന്ന വെബ്സൈറ്റിലും പ്രസ്സിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 9.10.2023 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം 695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും ഹാജരാക്കേണ്ടതാണ്
www.travancoredevaswomboard.org
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]