ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപ്പന്റർ) തസ്തികയിൽ മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട ഒരു താൽക്കാലിക ഒഴിവുണ്ട്.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 11ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
യോഗ്യത വിവരങ്ങൾ.
എസ്.എസ്.എൽ.സി., കാർപ്പന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്കും കാർപ്പന്ററായി രണ്ടു വർഷത്തെ വർഷത്തെ പ്രവർത്തി പരിചയമുള്ള 18 നും 41നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. ഫോൺ : 0484 2422458
താത്കാലിക ക്ലർക്ക് നിയമനം; അഭിമുഖം സെപ്റ്റംബർ 9 ന്
ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലറിക്കൽ ജോലികൾ ലഘൂകരിക്കുന്നതിനായി താത്കാലിക ക്ലർക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഭിമുഖം സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും. ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം.
പ്രതിദിന വേതനം 755 / – രൂപ. ഫോൺ 0480 2706100
The post ഹെൽപ്പർ തസ്തികയിൽ താൽക്കാലിക ഒഴിവ് എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നേടാം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]