
കക്കാടംപൊയിലിനടുത്ത് കോനൂർകണ്ടി മരത്തോട് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കുളങ്ങര സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിരം അപകട മേഖലയായ ഇവിടെ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്, ഇന്ന് രാവിലെയാണ് അപകടം നടന്ന വിവരം പുറത്തറിയുന്നത്.നിരവധി വിനോദ സഞ്ചാരികൾ കടന്നു പോകുന്ന വഴിയാണ് ഇത്.
അപകടങ്ങൾ തുടർക്കഥയാവുന്ന കോനൂർക്കണ്ടിയിലെ കൊടും വളവ്
കൊനൂർകണ്ടി മരത്തോട് റോഡിലെ എസ് വളവിൽ അപകടങ്ങൾ തുടക്കുകയാവുന്നു. ഇന്ന് (3/09/2023 ) ഉണ്ടായ ബൈക്ക് അപകടത്തിൽ വാലില്ലാപ്പുഴ കുളങ്ങര സ്വദേശി മരണപ്പെട്ടു.ഇന്നലെ രാത്രി റോഡിൽ നിന്നും താഴേക്ക് പതിച്ച വാഹനത്തിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത് .പരിക്കേറ്റ് ബോധരഹിതനായി കിടന്നു അതിലൊരാൾ രാവിലെ കോനൂർക്കണ്ടി ക്രിസ്ത്യൻ പള്ളിയിൽ എത്തി വിവരങ്ങൾ അറിയിക്കുമ്പോഴാണ് ജനങ്ങൾ അപകടകരം അറിയുന്നത്. ഓടികൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാൾ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. രണ്ടുദിവസം മുമ്പ് ഇവിടെ ഒരു ടൂവീലർ അപകടത്തിൽ പെട്ടിരുന്നെങ്കിലും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു.കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി 100ലധികം അപകടങ്ങളാണ് ഈ കൊടും വളവിൽ നടന്നിട്ടുള്ളത് രണ്ടാൾ മരണപ്പെടുകയും ചെയ്തു.ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലേക്കുള്ള വഴിയിലാണ് ഈ വളവ് സ്ഥിതി ചെയ്യുന്നത്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.അപകടങ്ങൾ തുടർക്കഥയാകുന്ന ഈ വളവിൽ സൈൻബോർഡുകൾ സ്ഥാപിക്കണമെന്ന് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ആയിട്ടില്ല എന്ന് വാർഡ് മെമ്പർ ടെസ്സി സണ്ണി പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]