കൊച്ചി: ബംഗാളിൽ നിന്നും പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളുമായി വന്ന രണ്ട് പേർ നെടുമ്പാശേരിയില്‍ പോലീസ് പിടിയിലായി. ബുധനാഴ്ച രാത്രി ഏഴരയോടെ പുറയാർ ഗാന്ധിപുരത്താണ് സംഭവം.
പെൺകുട്ടികൾ യഥാക്രമം 13, 17 വയസ് പ്രായമുള്ളവരും യുവാക്കൾ 20, 22 വയസുള്ളവരുമാണ്.
22 കാരൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഇയാളുടെ മാതാവ് പുറയാറിലെ ഒരു വീട്ടിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.
ഇവർക്കായി വീട്ടുടമ നിർമ്മിച്ച് നൽകിയ താത്കാലിക ഷെഡിലേക്കാണ് ഇരുവരും കുട്ടികളെ കൊണ്ടുവന്നത്. പെൺകുട്ടികൾ രണ്ട് പേരും സ്കൂൾ ബാഗ് സഹിതമാണ് എത്തിയതെന്ന് പോലീസ് അറിയിച്ചു.
രണ്ട് പെൺകുട്ടികളിലൊരാളായ 13-കാരി നേരത്തെ ബംഗാളിലെ ജുവനൈൽ ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്.
മാതാവിന്റെ അപേക്ഷയിൽ അടുത്തിടെയാണ് വീട്ടിലേക്ക് വിട്ടു കിട്ടിയത്. സംഭവത്തിൽ നെടുമ്പാശേരി പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല The post പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയിൽ; കുട്ടികൾ കേരളത്തിലെത്തിയത് സ്കൂൾ ബാഗ് അണിഞ്ഞ്; പ്രതികളിൽ ഒരാൾ വിവാഹിതനും പിതാവുമെന്ന് പോലീസ് appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

