
തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ കെയർ ടേക്കർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
(യോഗ്യത: പ്ലസ്ടു, അംഗീകൃത ശിശുക്ഷേമ സ്ഥാപനങ്ങളിൽ നിന്നുള്ള കെയർടേക്കർ തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം), സയൻസ് ട്യൂഷൻ ടീച്ചർ (ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബി.എഡ്), മ്യൂസിക് ടീച്ചർ, പി.ടി ടീച്ചർ, ആർട്ട് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ (ബന്ധപ്പെട്ട ട്രേഡിലുള്ള സർട്ടിഫിക്കറ്റ്) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് പത്തിന് രാവിലെ 11ന് ബന്ധപ്പെട്ട ട്രേഡിലുള്ള അസ്സൽ സർട്ടിഫിക്കറ്റ് സഹിതം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2698400.
കെയർ ടേക്കർ ഒഴിവ്
കോട്ടയം: മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ താൽക്കാലികാ അടിസ്ഥാനത്തിൽ കെയർ ടേക്കർമാരെ നിയമിക്കുന്നു. വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്ത തസ്തികയാണ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 10 ന് വൈകിട്ട് നാലിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0481 2371187
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അഭിമുഖം
തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ നടുവില്‍ ഗ്രാമപഞ്ചായത്തിലുളള അങ്കണവാടികളില്‍ ഒഴിവ് വരുന്ന വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള സെലക്ഷന് ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള അഭിമുഖം ആഗസ്റ്റ് നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 9.30 മുതല്‍ നടുവില്‍ പഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷകര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ തളിപ്പറമ്പ് അഡീഷണല്‍ – 2 ഐ സി ഡി എസ് ആലക്കോട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2255128, 8281223990
ഇന്റർവ്യൂ ആഗസ്റ്റ് 11ന്
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കസാക്സിന് കീഴിലുള്ള ആർട് പ്ലസ് സെന്ററിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകുക. ഫോൺ 0487 2200310, 2200319.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിൽ ജില്ലാ എഞ്ചിനീയറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ കേളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ബിരുദമുള്ളവരായിരിക്കണം. യോഗ്യരായവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിങ് ബിരുദം, കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവരെയും പരിഗണിക്കും.
മറ്റ് സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമാണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ 2 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ഇ മെയിലായോ([email protected] അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0497 2767488.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]