
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫുഡ് ഡെലിവിറി ആപ്ലിക്കേഷനിൽ ഒന്നാണ് സൊമാറ്റോ.
മുമ്പത്തെക്കാളും പുറത്ത് നിന്നുള്ള ഭക്ഷണം നമ്മളെ കഴിപ്പിക്കുന്നതിൽ സൊമാറ്റയ്ക്ക് പങ്കുണ്ട്. വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമൊക്കെയായ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ പലതുമാണ് ഇപ്പോൾ നമ്മുടെ തീൻമേശകളിൽ ഇടം പിടിച്ചത്.
അതിനാൽ തന്നെ ജീവിത ശൈലി രോഗങ്ങളും വ്യാപകമാണ്. എന്നാല്‍ നാലു വര്‍ഷം കൊണ്ട് 15 കിലോ ശരീരഭാരവും കൊളസ്ട്രോളുമെല്ലാം കുറച്ച് കൂടുതൽ ആരോഗ്യവാനായി ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുകയാണ് ഇതേ സൊമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഗോയല്‍ ഫിറ്റ്നസ് വിവരങ്ങൾ പങ്കുവച്ചത്.
നാലു വര്‍ഷം കൊണ്ട് ശരീര ഭാരം 87 കിലോയില്‍ നിന്ന് 72 കിലോയിലേക്ക് താൻ കുറച്ചു. ശരീരത്തിലെ കൊഴുപ്പ് ഇക്കാലയളവില്‍ 28 നിന്ന് 11.5 ശതമാനമായി.
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 165 മില്ലിഗ്രാം നിന്ന് 55 മില്ലിഗ്രാമിലേക്കും കുറഞ്ഞു. ഹൃദ്രോഗത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡ് തോത് 185 മില്ലിഗ്രാം പെര് ഡെസിലീറ്ററില്‍ നിന്ന് 86ലെത്തി.
രക്തത്തിലെ പഞ്ചസാരയുടെ മൂന്ന് മാസത്തെ ശരാശരിയെ കുറിക്കുന്ന എച്ച്ബിഎ1സി 6.2ല്‍ നിന്ന് 4.8 ലേക്ക് എത്തിക്കാനും ഗോയലിന് സാധിച്ചതായും പോസ്റ്റിൽ വ്യക്തമാകുന്നു. കൊറോണ മഹാമാരിക്ക് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് താൻ ആരോഗ്യത്തെ ഗൗരവമായി എടുത്തു തുടങ്ങിയതെന്നും ഗോയല്‍ പറയുന്നു.
സൊമാറ്റോ സിഇഒയുടെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്.
ഇന്ത്യ മുഴുവൻ സൊമാറ്റോയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുമ്പോൾ നിങ്ങള്‍ വീട്ടില്‍ നിന്നാണല്ലേ ഭക്ഷണം കഴിക്കുന്നതെന്നായിരുന്നു ഒരു കമന്റ്. നിങ്ങള്‍ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ എന്തു തരം ഭക്ഷണമാണ് പൊതുവേ ഓർഡർ ചെയ്യുന്നതെന്നും മറ്റൊരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചോദിക്കുന്നു.
തന്റെ മാറ്റത്തിന് പിന്നിലുള്ള രഹസ്യം സ്ഥിരപ്രയത്നം മാത്രമാണെന്ന് ഗോയല്‍ മറുപടിയായി നൽകിയിട്ടുണ്ട്. The post പതിനഞ്ച് കിലോഗ്രാം ഭാരം കുറച്ചെന്ന് സോമാറ്റോ സിഇഒ ; നിങ്ങള്‍ കഴിക്കുന്നത് വീട്ടില്‍ നിന്നാണോ എന്ന് സമൂഹ മാദ്ധ്യമങ്ങൾ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]