
പാലക്കാട്: മണ്ണാർക്കാട് തെന്നാരി ഗ്രാമത്തിൽ അനധികൃത മദ്യവിൽപ്പന വ്യാപകമെന്ന് പരാതി ഉയരുന്നു. സംഭവത്തിൽ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പ്രദേശത്തെ മദ്യവിൽപ്പനയ്ക്കെതിരെ അമ്മമാരുടെ കൂട്ടായ്മ രംഗത്ത്. മിനി മാഹിയെന്നാണ് തെന്നാരി ഗ്രാമത്തെ സമീപ പ്രദേശങ്ങളിൽ അറിയപ്പെടുന്നത്. ഇവിടെ ഏത് സമയത്തും മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഭിയ്ക്കും എന്നതാണ് ഇതിന് പിന്നിലെ കാരണം.
തെന്നാരിയിലെ വീട് കേന്ദ്രീകരിച്ചാണ് ലഹരി വിൽപ്പന സജീവമാകുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവിടെ ആവശ്യക്കാർ എത്താറുണ്ട്. മദ്യം തിരക്കി രാത്രിയെത്തുന്നവരിൽ പലരും വീട് മാറി കയറുന്നു എന്ന പ്രശ്നവും രൂക്ഷമാണ്. പ്രദേശവാസികൾ എക്സൈസിൽ പരാതി നൽകിയെങ്കിലും ഇതു വരെ ഒരു നടപടിയും ഉണ്ടായില്ല. ഉദ്യോഗസ്ഥർ ഓഫീസിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ തെന്നാരിയിൽ വിവരം ലഭിക്കുന്നതിനാലാണ് പ്രതികളെ പിടിയ്ക്കാൻ സാധിക്കാത്തത് എന്നാണ് എക്സൈസിന്റെ വാദം.
വരും തലമുറയും ലഹരിയ്ക്ക് അടിമയാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. മദ്യം വിൽക്കുന്നവരെയും വാങ്ങാൻ എത്തുന്നവരെയും നേരിടുന്നതിനായി നാട്ടിലെ അമ്മമാരുടെ നേതൃത്വത്തിൽ ഒത്തുകൂടിയ യോഗം തീരുമാനിച്ചു. ലഹരിയ്ക്കെതിരെ പോരാടുന്നതിനായി കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]