കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ചെയ്ത ശേഷം താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കോളേജിനടുത്ത ഹോസ്റ്റലില്‍ കഴിയുന്ന 19 കാരിയായ പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത് വീട്ടിലേക്ക് പോകാനാണെന്ന് പറഞ്ഞാണെന്ന് പോലീസ്. കുട്ടിയെ ക്ലാസില്‍ കാണാത്തതിനാല്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാര്‍ ഈ വിവരം അറിയുന്നത്. മകളുടെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ കോളേജില്‍ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനി പേയിംഗ് ഗസ്റ്റായി കോളജിന് സമീപത്ത് തന്നെയാണ് താമസിച്ചിരുന്നത്. രക്ഷിതാവ് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ താമരശ്ശേരി ചുരത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്കി കാറില്‍ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിന്റെ ഒൻപതാം വളവില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൊഴിയെടുപ്പിന് ശേഷം വിദ്യാര്‍ത്ഥിനിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി.മയക്കുമരുന്ന് നല്കി വശത്താക്കി കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തന്നെ പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാള്‍ സമാന രീതിയില്‍ മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി സംശയമുണ്ട്. മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നും സൂചനയുണ്ട്. പെണ്‍കുട്ടിയെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റ് മുമ്ബാകെ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
The post ലഹരിമരുന്ന് നല്കി പീഡനം; 19 കാരി ഹോസ്റ്റലില്‍ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്, വീട്ടുകാരറിയുന്നത് കോളേജില്‍ നിന്നും വിളിക്കുമ്ബോള്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]