യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫുള്‍ ചാര്‍ജ് ഈടാക്കി.
സംഭവം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവിനെ ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ മരോട്ടിച്ചാലില്‍ നിന്നും മാന്ദാമംഗലത്തെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയില്‍ നിന്നും യൂണിഫോം ധരിച്ചില്ല എന്ന കാരണത്താല്‍ ഫുള്‍ ചാര്‍ജ് എന്ന നിലയില്‍ 13 രൂപ ഈടാക്കിയത്.
ഇതു ചോദ്യം ചെയ്ത രക്ഷിതാവ് മരോട്ടിച്ചാല്‍ സ്വദേശി നെടിയാനിക്കുഴിയില്‍ സജിയെയാണ് തൃശ്ശൂര്‍ – മാന്ദാമംഗലം – മരോട്ടിച്ചാല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കാര്‍ത്തിക ബസിലെ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ബസില്‍ നിന്ന് തള്ളി താഴെ ഇടുകയും ചെയ്തത്.
സംഭവം കണ്ട് സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് ബസ് തടഞ്ഞിട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒല്ലൂര്‍ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. കൂടാതെ കുട്ടിയുടെ രക്ഷിതാവ് കണ്ടക്ടര്‍ക്കെതിരെ പോലീസില്‍ പരാതിയും നല്കി.
സ്കൂള്‍ തുറന്ന് ആദ്യ ദിനത്തില്‍ തന്നെ യൂണിഫോം ധരിച്ചില്ല എന്ന കാരണത്താല്‍ ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ മോശം പെരുമാറ്റത്തില്‍ നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
മര്‍ദ്ദനമേറ്റ സജി ആശുപത്രിയിലെത്തി ചികിത്സ തേടി. സംഭവത്തില്‍ കണ്ടക്ടര്‍ വെട്ടുകാട് സ്വദേശി അഖിലിനെതിരെ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
The post യൂണിഫോം ധരിക്കാത്ത വിദ്യാര്‍ഥിനിയ്ക്ക് ബസില്‍ ഫുള്‍ ചാര്‍ജ്; ചോദ്യം ചെയ്ത പിതാവിനെ കണ്ടക്ടര്‍ മര്‍ദിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]