കാറ്റഗറി നമ്പർ :058 /2023
കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ് ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
1 വകുപ്പ് :കേരള സംസ്ഥാന ജലഗതാഗതം
2 ഉദ്യോഗപ്പേര്: ഇലക്ട്രീഷ്യൻ
3 ശമ്പളം 25100/57900/-
4 ഒഴിവുകളുടെ എണ്ണം 02 (1063)
മുകളിൽ കാണിച്ചിട്ടുള്ള ഒഴിവ് ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
5. നിയമന രീതി നേരിട്ടുള്ള നിയമനം.
6. പ്രായപരിധി 18-36.
ഉദ്യോഗാർത്ഥികൾ 02.01.1987 (TOO 01.01.2005 ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ പാർട്ട് II-ലെ രണ്ടാം ഖണ്ഡിക നോക്കുക.)
7. യോഗ്യതകൾ
1) എസ്. എസ്.എൽ.സി ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
2) ഇലക്ട്രീഷ്യൻ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
2 കാറ്റഗറി നമ്പർ : 061/2023
താഴെ ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും പറയുന്ന ഉദ്യോഗത്തിന് ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
1 സ്ഥാപനം ഫാർമസട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡ്
2 ഉദ്യോഗപ്പേര് നഴ്സ്സ്
3 ശമ്പളം 16500-35700/-
4 ഒഴിവുകളുടെ എണ്ണം 4
5 നിയമന രീതി നേരിട്ടുള്ള നിയമനം
6 പ്രായ പരിധി 18-36,
ഉദ്യോഗാർത്ഥികൾ 02.01.1987-നും 01.01.2005 നു മിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
7. യോഗ്യതകൾ
1. പത്താം ക്ലാസ്സ് വിജയം/തത്തുല്യം.
2. കേരള സർക്കാർ അംഗീകരിച്ച ആയുർവേദ നഴ്സ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
3 കാറ്റഗറി നമ്പർ : 066/2023
കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു.
1 വകുപ്പ് ആരോഗ്യം
2. ഉദ്യോഗപ്പേര് സ്റ്റാഫ് നഴ്സ് ഗ്രേഡ് II
3. ശമ്പളം 39,300-83,000/-
4. ഒഴിവുകൾ എല്ലാജില്ലകളിലും
തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,
കോട്ടയം,ഇടുക്കി,എറണാകുളം,
പാലക്കാട്,മലപ്പുറം,കോഴിക്കോട്,
വയനാട്,കണ്ണൂർ,കാസറഗോഡ്,
5.നിയമന രീതി നേരിട്ടുള്ള നിയമനം.
6 പ്രായപരിധി 20-36. ഉദ്യോഗാർത്ഥികൾ 02.01.1987-നും 01.01.2003-നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നോക്ക ഉണ്ടായിരിക്കും.വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ്
കുറിപ്പ്: യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടുള്ളതല്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുളള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിലെ പാർട്ട് | പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 കാണുക.
7.യോഗ്യതകൾ : (1) സയൻസ് വിഷയങ്ങളിൽ പ്ലസ് ടു/പ്രീഡിഗ്രി കോഴ്സ് ജയിച്ചിരിക്കണം/സയൻസ് വിഷയങ്ങളിൽ വി.എച്ച്.എസ്.ഇ ജയിച്ചിരിക്കണം. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഡൊമസ്റ്റിക് നഴ്സിംഗിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
(1) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി നഴ്സിംഗ് ജയിച്ചിരിക്കണം. അല്ലെങ്കിൽ ഒരു ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിംഗിലും മിഡ് വൈഫറിയിലും മൂന്ന് വർഷത്തിൽ കുറയാതെയുള്ള കോഴ്സ് ജയിച്ചിരിക്കണം.
(II) കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗൺസിലിൽ സ്ത്രീകൾ നട്ട് ആന്റ് മിഡ് വൈഫ് ആയും പുരുഷന്മാർ നഴ്സ് ആയും രജിസ്റ്റർ ചെയ്തിരിക്കണം.
4 അപേക്ഷ സമർപ്പിക്കേണ്ട രീതി
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘Apply Now’ ൽ മാത്രം click ചെയ്യേണ്ടതാണ്. Upload ചെയ്യുന്ന ഫോട്ടോ 31/12/2013-ന് ശേഷം എടുത്തതായിരിക്കണം. പുതിയതായി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ആറ് (6) മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് upload ചെയ്യേണ്ടതാണ്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് Upload ചെയ്തു ഫോട്ടോയ്ക്ക് ഫോട്ടോ എടുത്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാഫീസ് നൽകേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ profile ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പ് വരുത്തേണ്ടതാണ്. കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.
9. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 29.06.2023 വ്യാഴാഴ്ച രാത്രി 12 മണി വരെ
10. അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് വിലാസം : www.keralapsc.gov.in
The post ജല ഗതാഗത വകുപ്പിലും ആരോഗ്യ വകുപ്പിലും ജോലി ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]