
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മരത്തിന് മുകളില്‍ ഒളിപ്പിച്ച ഒരു കോടി രൂപ കണ്ടെത്തി. കോണ്‍ഗ്രസ് നേതാവായ അശോക് കുമാര്‍ റായിയുടെ സഹോദരന് സുബ്രഹ്മണ്യ റായിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് അശോക് കുമാര്‍ റായ്.പെട്ടിയിലാക്കി വീടിന് പുറത്തുള്ള മരത്തിന്റെ ഇലകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം കണ്ടെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസും ആദായ നികുതി വകുപ്പും സംസ്ഥാനത്ത് നിരവധി റെയ്ഡുകളാണ് നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനകളില്‍ 110 കോടിയിലധികം രൂപ പിടിച്ചെടുത്തതായാണ് വിവരം. 2346 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]