
കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കര്ഷകൻ ജീവനൊടുക്കി. ചെന്നലോട് പുത്തൻപുരയിൽ ദേവസ്യ എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെയാണ് മരണം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിവിധ ബാങ്കുകളിലും മറ്റുമായി 17 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വേനൽ മഴയിലും കാറ്റിലും അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
വയനാട്ടിലെ കർഷക ആത്മഹത്യ കർഷകരുടെ കടബാധ്യത എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുമ്പോൾ സാമ്പത്തിക പരാധീനത ഉന്നയിക്കുന്ന സർക്കാർ വാർഷികാഘോഷങ്ങൾക്ക് കോടികൾ ചെലവഴിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം . അടിയന്തരമായി കർഷകരുടെ കടം എഴുതിത്തള്ളാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]