
കീവ്: ഉക്രൈനിലെ യുദ്ധത്തില്‍ പിന്നോട്ടടിക്കപ്പെട്ട റഷ്യന്‍ സേനയെ മരണം തേടിയെത്തുന്നത് പല വഴിക്ക്. വിശന്നു വലഞ്ഞ റഷ്യന്‍ പട്ടാളത്തിന് ഉക്രൈന് ജനത വിഷം വിളമ്പുന്നതായാണ് റിപ്പോര്‍ട്ട്.
ഖര്കിവിനു സമീപത്തെ ഇസിയുമിലെ ജനങ്ങള്‍ നല്കിയ ബണ്‍ കഴിച്ച രണ്ട് റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്നാണ് ഉക്രൈന് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. 28 റഷ്യന്‍ സൈനികര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതായും അവര്‍ വെളിപ്പെടുത്തുന്നു. ഇസിയുമിലെ ജനങ്ങള്‍ വിഷം പുരിട്ട ബണ്ണുകള്‍ നല്‍കിയാണ് റഷ്യന്‍ സേനയെ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തെ വിഷം ചേര്‍ത്ത മദ്യം കഴിച്ച അഞ്ഞൂറിലധികം റഷ്യന്‍ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഉക്രൈന് അധിനിവേശം ഒരു മാസം പിന്നിടുമ്പോള്‍ ഭക്ഷണത്തിന് റഷ്യന്‍ സേന ബദ്ധപ്പെടുന്നതായാണ് വിവരം. ഉക്രൈനിലെ യുദ്ധം അപ്രതീക്ഷിതമായി നീണ്ടപ്പോള്‍ റഷ്യന്‍ സൈനികരുടെ കൈവശമുണ്ടായിരുന്ന ഭക്ഷ്യ ശേഖരം ചോര്‍ന്ന് തീര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉക്രൈനിലെ ജനങ്ങളെ ഭക്ഷണത്തിനായി റഷ്യന്‍ സൈനികര്‍ ആശ്രയിക്കുന്നത്. ഇറച്ചി ക്ഷാമം മൂലം നായകളെ വകവരുത്തി പാകം ചെയ്തതായി ചില റഷ്യന്‍ പട്ടാളക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഉക്രൈനില്‍ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ റഷ്യന്‍ സൈന്യത്തിന് കീവും ഖര്കിവും അടക്കം ഒരു പ്രധാന നഗരം പോലും പൂര്‍ണമായി പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഉക്രൈന് സൈന്യവും പെട്രോള്‍ ബോംബ് അടക്കം ഉപയോഗിക്കുന്ന സാധാരണ ജനങ്ങളും ഒരുപോലെ പുടിന്റെ പട്ടാളത്തെ പ്രതിരോധിക്കുന്നു. ജയം ഉറപ്പിക്കാതെ റഷ്യക്ക് ഉക്രൈനില്‍ നിന്ന് പിന്മാറേണ്ടിവരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]