
റാഞ്ചി : മൂന്നാം വിവാഹം കഴിച്ചതിന് മുൻ ഭാര്യ വീട്ടുകാർ യുവാവിനെ കൊലപ്പെടുത്തി. ജാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്ന 35 കാരനെയാണ് മുൻഭാര്യ വീട്ടുകാർ ക്രൂരമായി കൊന്നത്. ഇയാളുടെ അസ്ഥികൂടം കിണറ്റിൽ നിന്നും കണ്ടെത്തി.
മാർച്ച് 16 നാണ് ലഡുവിനെ വീട്ടിൽ നിന്നും കാണാതാകുന്നത്. എന്നാൽ കുടുംബം പോലീസിൽ പരാതി നൽകിയില്ല. അജ്ഞാത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു. മൂന്നാം വിവാഹത്തെ ചൊല്ലി മുൻവിവാഹത്തിലെ ഭാര്യാ സഹോദരനുമായി വഴക്കിലേർപ്പെട്ടതിന് ശേഷമാണ് യുവാവിനെ കാണാതായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നാണ് കുടുംബത്തിലേക്ക് അന്വേഷണം എത്തിയത്.
ലഡുവിന്റെ വീട്ടുകാർ ആദ്യമൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ലഡുവിന്റെ അമ്മയാണ് പോലീസിനോട് കാര്യങ്ങൾ വിവരിച്ചത്. സംഭവത്തിൽ ലഡുവിന്റെ ഭാര്യാ സഹോദരനെയും മറ്റ് മൂന്ന് പേരെയും പോലീസ് പിടികൂടി. രണ്ട് പേർക്ക് പ്രായപൂർത്തിയായിട്ടില്ല. വീട്ടിൽ നിന്നും 10 കിലോമീറ്റർ മാറി കമ്യൂണിസ്റ്റ് ഭീകരരുടെ പ്രദേശത്ത് നിന്നാണ് പോലീസ് അസ്ഥികൂടം കണ്ടെടുത്തത്.
The post മൂന്നാം വിവാഹം കഴിച്ചതിന് യുവാവിനെ മുൻഭാര്യ വീട്ടുകാർ ക്രൂമായി കൊലപ്പെടുത്തി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]